സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ഡി.എ.
അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ജീവനക്കാര്‍ക്കുളള ഡി.എ.
അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാവും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല
പ്രാബല്യമുണ്ട്. നവംബര്‍ 30 വരെയുളള കുടിശ്ശിക പി.എഫില്‍
ലയിപ്പിക്കും.പെന്‍ഷന്‍കാര്‍ക്ക് ഡിസംബറിലെ ശമ്പളത്തോടൊപ്പം മുഴുവന്‍
കുടിശ്ശികയും നല്‍കും. ഇതുമൂലം പ്രതിമാസം 90 കോടി രൂപയുടെയും പ്രതിവര്‍ഷം
1170 കോടി രൂപയുടെയും അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും.