Tuesday, November 6, 2012

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി : ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി (03-11-2012 ലെ ജി.ഒ.(പി)606/2012/ധന.) ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കി സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍, യൂണിവേഴ്സിറ്റി ജീനക്കാര്‍, സ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിവയില്‍ അംഗമായിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം തുക 200 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് 500 രൂപയായും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് 300 രൂപയായും പ്രീമിയം തുക വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രീമിയം തുക 2012 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കേണ്ടതും അതിന് കഴിയാതെ വരുന്ന പക്ഷം 2012 ഡിസംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും 25 രൂപ പിഴയോടു കൂടിയും, 2013 ജനുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 50 രൂപ പിഴയോടുകൂടിയും, 2013 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും 75 രൂപ പിഴയോടുകൂടിയും ഈടാക്കാവുന്നതാണ്. തുക 2013 മാര്‍ച്ച് 25 ന് മുമ്പായി ട്രഷറികളില്‍ അടയ്ക്കണം. ജീവനക്കാര്‍ ഈ പദ്ധതിയില്‍ അംഗമാകാതിരിക്കുന്നതിനും തുടര്‍ന്ന് വരുന്ന നഷ്ടപരിഹാരത്തിനും ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക ട്രഷറിയില്‍ ഒടുക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കും. 2012 ഡിസംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ ശമ്പള ബില്ലുകള്‍ ട്രഷറി ഓഫീസര്‍മാര്‍ പ്രത്യേകം നിരീക്ഷിക്കേണ്ടതും ഏതെങ്കിലും ജീവനക്കാരുടെ പ്രീമിയം തുക ഒടുക്കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാരന്റെയും ബന്ധപ്പെട്ട ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസറുടെയും ശമ്പളം തടഞ്ഞ് വയ്ക്കേണ്ടതുമാണ്
 
Annul Premium
                            KSEB       Rs. 500/-
                           KSRTC      Rs. 300/-
                           Others       Rs. 200/-  
Final remittance will be closed in February salary drawn in the month